ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്
Oct 5, 2022 09:50 PM | By Emmanuel Joseph

മീനങ്ങാടി: ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനമാണെന്ന് സാമാജിക സമരസത പ്രാന്ത സഹസംയോജക് കെ.പി. ഹരിദാസ് പറഞ്ഞു. വിജയദശമി ദിനത്തിൽ മീനങ്ങാടിയിൽ നടന്ന ആർഎസ്എസ് പൊതു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 97 വർഷത്തെ പ്രവർത്തന കാലയളവിൽ ആർഎസ്എസിന് നേരിടേണ്ടി വന്നത് അനേകം പ്രതിസന്ധികളാണ്. കൂട്ടായ പരിശ്രമത്തോടെയും പ്രവർത്തനത്തോടെയും സ്വയം സേവകർ അതിനെ നേരിട്ടു വിജയിച്ചു. അതിനാൽ ഇന്ന് ലോകം ഉറ്റ് നോക്കുന്ന സംഘടനായി ആർഎസ്എസ് മാറി.

എല്ലാ മാധ്യമങ്ങളും എല്ലാ പ്രസ്ഥാനങ്ങളും ഇപ്പോൾ ചർച്ച ചെയ്യുന്നത് ആർഎസ്എസിനെ കുറിച്ച് മാത്രമാണ്. പരിസ്ഥിതിയും സാഹചര്യങ്ങളും മാറി മാറി വന്നിട്ടും സംഘം പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് പോലുള്ള പ്രതിസന്ധികൾ വന്നപ്പോഴും സംഘം പുതിയ കാലഘട്ടത്തിന്റ രീതിയിൽ സംഘത്തിന്റെ എല്ലാ ഉത്സവങ്ങളും ഓൺലൈൻ വഴിയായി ആചരിച്ചു. ആർഎസ്എസിനെ എതിർക്കുക എന്ന ലക്ഷ്യം മാത്രം കൊണ്ട് പല സംഘടനകളും രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ സംഘടനകൾ എല്ലാം ഇല്ലാതെയായി.

ഭരണകൂടവും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സംഘത്തിനെ എതിർത്തിരുന്നു ചിലർ ആയുധം ഉപയോഗിച്ച് വരെ എതിർത്തിരുന്നു. എന്നിട്ടും ആരും തിരിഞ്ഞ് നോക്കാതിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാവരുടെയും അവഗണനയിൽ നിന്നും സംഘം ഇപ്പോൾ ലോകം മുഴുവൻ വളർന്നത് സ്വയം സേവകരുടെ ചിട്ടയായ പ്രവർത്തനവും ത്യാഗവും കൊണ്ട് മാത്രമാണ്. വിദേശത്ത് നിന്ന് കടമെടുത്ത ഏതെങ്കിലും പ്രത്യേയശാത്രത്തെ അടിസ്ഥാനമാക്കിയല്ല സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെ പൗരാണിക മൂല്യങ്ങളും സംസ്‌കാരവും ഉയർത്തിപിടിച്ച് സനാധന ധർമ്മത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത് അതിനാൽ തന്നെ സംഘം ഇപ്പോൾ അംഗീകാരത്തിന്റെ കാലഘട്ടത്തിലാണ്.

പൂർവ്വീകർ കർമ്മത്തിലൂടെ വളർത്തിയെടുത്ത ഹൈന്ദവ ദർശനമാണ് സംഘത്തിന്റെ ആദർശം. മുമ്പ് ആനി ബസന്റ് പറഞ്ഞിട്ടുണ്ട് ഭരതത്തിൽ നിന്ന് ഹിന്ദുത്വം നീക്കം ചെയ്താൽ ഭരതം ഒരു വലിയ വട്ട പൂജ്യമായി മാറുമെന്ന്. സ്വാമി വിവേകാനന്ദനും ഇതേ ആശയം തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. സത്യത്തെ കണ്ടെത്താൻ വേണ്ടിയുള്ള നിരന്തരമായ പ്രയാണത്തിന്റെ പേരാണ് ഹിന്ദുത്വം എന്ന് മഹാത്മാ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. ആർഎസ്എസ് സ്ഥാപകനായ ഡോക്ടർജിയും ഇതേ ആദർശം മുന്നിൽ കണ്ടാണ് പ്രസ്ഥാനം രൂപീകരിച്ചതും.

ആർഎസ്എസിനെ അടുത്തറിയാതെ എതിർക്കുന്നവാരാണ് പലരും. പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന് സംഘത്തെ അടുത്തറിയാൻ എല്ലാവർക്കും അവസരമുണ്ട്. വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര പുനർ നിർമ്മാണം എന്നത് മാത്രമാണ് സംഘത്തിന്റെ ലക്ഷ്യം. ഒരോ പൗരനെയും രാജ്യ സ്‌നേഹമുള്ളവരാക്കി മാറ്റുക അവരെ രാജ്യത്തിന് വേണ്ടി സമർപ്പിക്കുക. 873 പോലീസ് ഉദ്യോഗസ്ഥർക്ക് ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം എൻഐഎ കണ്ടെത്തിയിരുന്നു. ഇവർ ഇങ്ങനെയാകാൻ കാരണം രാജ്യമാണ് പരമപ്രധാനം എന്ന് മനസിലാക്കാത്ത് കൊണ്ടാണ്. പുതിയ തലമുറയെ രാജ്യസ്‌നേഹത്തിൽ വളർത്തിയെടുക്കണ്ടെത് നമ്മുടെ കടമയാണെന്നും കെ.പി. ഹരിദാസ് കൂട്ടിച്ചേർത്തു.

കേരള ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ജില്ലാ കാര്യവാഹ് എം.രജീഷ് സ്വാഗതം ആശംസിച്ചു. ജില്ലാ സംഘചാലക് വി.ചന്ദ്രൻ, മീനങ്ങാടി നരനാരായണ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ പത്മശ്രീ ഡോ. സഗ്‌ദേവ് കേസരി വാരികയുടെ പ്രചാര മാസ ഉദ്ഘാടനം കെ.കെ.എസ്. നായർക്ക് നൽകി നിർവഹിക്കുകയും ചെയ്തു.

Kp harithas rss

Next TV

Related Stories
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
Top Stories