ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ നുച്യാട് - കോടാപറമ്പ് നടപ്പാല നിർമാണത്തിലെ അഴിമതിക്കെതിരെ വിജിലൻസ് കേസെടുത്തു. നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനു മുമ്പേ തന്നെ പാലം പുഴയിൽ തകർന്ന് വീണിരുന്നു.
2018 ലെ മഴവെള്ളപ്പാച്ചിൽ പാലം ഒഴുകിപ്പോകുകയും ചെയ്തു. കരാറുകാരൻ ചെമ്പേരി സ്വദേശി ബേബി ജോസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി. അനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ ബാബുരാജ് കൊയിലേരിയൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്.
പരിക്കളം സ്വദേശി വി.കെ. രാജന്റെ പരാതി പ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തിയത്. വിജിലൻസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. രാജ്യസഭാംഗമായിരുന്ന എ.കെ.ആന്റണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുതൽ മുടക്കിയാണ് നടപ്പാലം നിർമിച്ചത്.
Corruption in footbridge construction; Vigilance case filed