കേളകം: കണ്ണൂർ ജില്ലയില്‍ ചെങ്കല്ലിന്റെ വില മൂന്നുരൂപ കൂട്ടി ചെങ്കല്ല് ഓണേഴ്സ് അസോസിയേഷന്. തിങ്കളാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ചെങ്കല്‍ ക്വാറികളുടെ ലൈസന്‍സ് തുക വര്‍ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വര്‍ധനയുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ചെങ്കല്ല് വ്യവസായ അസോസിയേഷന് കണ്ണൂര്‍ ജില്ല സെക്രട്ടറി ജോസ് നടപ്പുറം പറഞ്ഞു.
2018 ഫെബ്രുവരിയിലാണ് അവസാനമായി ചെങ്കല്ലിന്റെ വില വര്‍ധിപ്പിച്ചത്. അന്ന് ചെങ്കൽ പണകളില്‍ ഒരുകല്ലിന് 23 മുതല്‍ 25 രൂപ വരെയായിരുന്നു വില. ഇപ്പോഴത്തെ വില വര്‍ധനയെ തുടര്‍ന്ന് നവംബര്‍ മുതല്‍ ജില്ലയിലെ പണകളില്‍ ഒന്നാം നമ്പര്‍ കല്ലിന് 26 രൂപ മുതല്‍ 28 രൂപ വരെ നല്‍കണം.
കയറ്റിറക്ക് കൂലിയും വാഹനത്തിന്റെ വാടകയും കൂട്ടി നിലവില്‍ 32 മുതലാണ് ജില്ലയില്‍ ഒന്നാം നമ്പര്‍ ചെങ്കല്ലിന്റെ വില. കൂടാതെ ദൂരം കൂടുന്തോറും വിലയില്‍ മാറ്റംവരുകയും ചെയ്യും. ഊരത്തൂര്‍, ചേപ്പറമ്പ്, ആനയടി, കേളകം, ചെറുവാഞ്ചേരി, നവോദയക്കുന്ന്, മയ്യില്‍, ശ്രീകണ്ഠപുരം, പെരിങ്ങോം വയക്കര, കാങ്കോല്‍, ആലപ്പടമ്പ്, എരമം കുറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിലവില്‍ കല്ല് എത്തുന്നത്. ചെങ്കലിന് വില വര്‍ധിക്കുന്നതോടെ നിര്‍മാണ മേഖലയിലും പ്രതിസന്ധിക്ക് കാരണമാകും.
the price of stone has gone up by Rs