കേളകം: നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ തുറന്നു. പത്താം തരത്തിലെ 165 കുട്ടികൾ സന്നിഹിതരായിരുന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് സന്തോഷ് സി സി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുനിത രാജു, സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര, പിടിഎ വൈസ് പ്രസിഡന്റ് സജീവൻ മണലുമാലില്‍ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ഗാനവും നൃത്താവിഷ്കാരവും അരങ്ങേറി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റോണി ഫ്രാൻസിസ് നന്ദിയും പറഞ്ഞു. സ്കൂളിലെത്തിയ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. ഓൺലൈനായി നടന്ന കേരളപ്പിറവിദിനാഘോഷ പരിപാടികൾ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ കെ പി രാമനുണ്ണി നിർവഹിച്ചു. മലയാളികളുടെ പ്രിയപ്പെട്ട സിനി ആർട്ടിസ്റ്റ് കുമാരി പൂജിത ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. കുസുമം പി എ ആമുഖഭാഷണം നടത്തി. കേരള പിറവി ദിനാഘോഷത്തിന്‍റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അധ്യാപകരായ അനൂപ് കുമാർ പി വി, ഷീന ജോസ് ടി, സീന ഇ എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
St thomas school kelakam