---
title: "റോഡരികിൽ മാലിന്യം; മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു"
english_title: "Litter on the roadside; The garbage was recovered by those who dumped it"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/92250/litter-on-the-roadside-the-garbage-was-recovered-by-those-who-dumped-it"
published_at: "2023-01-25T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d07778e5183_image_(20).jpg"
keywords: []
---

# റോഡരികിൽ മാലിന്യം; മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു

> **Lead Summary:** **ചപ്പാരപ്പടവ് :** റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി മാലിന്യം മാറ്റിക്കുകയും പിഴയീടാക്കുകയുംചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ മുതൽ പെരുമ്പടവ് വരെയുള്ള റോഡിലാണ് മാലിന്യം തള്ളിയത്.

## Article Content

**ചപ്പാരപ്പടവ് :** റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി മാലിന്യം മാറ്റിക്കുകയും പിഴയീടാക്കുകയുംചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ മുതൽ പെരുമ്പടവ് വരെയുള്ള റോഡിലാണ് മാലിന്യം തള്ളിയത്.

നമ്മുടെ നാട് പെരുമ്പടവ് വാട്ട്സാപ്പ് കൂട്ടായ്മ അംഗങ്ങളാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. ഉത്സവങ്ങളിലും മറ്റ് പരിപാടികളിലും ബജി, ഗോപി മഞ്ചൂരി എന്നിവ വിൽപന നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നും മാലിന്യത്തിൽനിന്ന്‌ കിട്ടിയ ആസ്പത്രി രേഖകളിലൂടെയാണ് നിക്ഷേപിച്ചവരെ മനസ്സിലായതെന്നും അവർ പറഞ്ഞു. പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കംചെയ്യിക്കുകയും ഇവരിൽനിന്ന്‌ അൻപതിനായിരം രൂപ പിഴയടപ്പിക്കുകയുംചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/92250/litter-on-the-roadside-the-garbage-was-recovered-by-those-who-dumped-it)