---
title: "ഗെസ്റ്റ് അധ്യാപകരുടെ വേതനം കൂട്ടും"
english_title: "The salary of guest teachers will be increased"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94476/guest-teachers-salary-will-be-increased"
published_at: "2023-02-03T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd47da0f533_gust_teacher.jpg"
keywords: []
---

# ഗെസ്റ്റ് അധ്യാപകരുടെ വേതനം കൂട്ടും

> **Lead Summary:** **തിരുവനന്തപുരം:** ഗവേഷണ ഫലങ്ങളെ ഉൽപന്നമാക്കി പരിവർത്തിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അക്കാദമിക് സ്ഥാപനങ്ങളോടൊപ്പം വിജ്ഞാനോൽപന്നങ്ങൾ നിർമിക്കുന്നതിനുമുള്ള റിസ്ക് കുറക്കുന്നതിന് ഗവേഷണ ഫണ്ട് രൂപവത്കരിക്കും. ഇതിന് സർവകലാശാലകളും വ്യവസായങ്ങളും ചേർന്ന് രൂപവത്കരിക്കുന്ന എസ്.പി.വിയിൽ മൂലധന നിക്ഷേപത്തിന് ഈ ഫണ്ടുപയോഗിക്കും. വിജയകരമായി പ്രവർത്തിക്കുന്ന എസ്.പി.വികളുടെ വരുമാനത്തിൽനിന്ന് ഫണ്ട് തിരിച്ചുപിടിക്കും. ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി 10 കോടി രൂപ വകയിരുത്തി.

## Article Content

**തിരുവനന്തപുരം:** ഗവേഷണ ഫലങ്ങളെ ഉൽപന്നമാക്കി പരിവർത്തിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അക്കാദമിക് സ്ഥാപനങ്ങളോടൊപ്പം വിജ്ഞാനോൽപന്നങ്ങൾ നിർമിക്കുന്നതിനുമുള്ള റിസ്ക് കുറക്കുന്നതിന് ഗവേഷണ ഫണ്ട് രൂപവത്കരിക്കും. ഇതിന് സർവകലാശാലകളും വ്യവസായങ്ങളും ചേർന്ന് രൂപവത്കരിക്കുന്ന എസ്.പി.വിയിൽ മൂലധന നിക്ഷേപത്തിന് ഈ ഫണ്ടുപയോഗിക്കും. വിജയകരമായി പ്രവർത്തിക്കുന്ന എസ്.പി.വികളുടെ വരുമാനത്തിൽനിന്ന് ഫണ്ട് തിരിച്ചുപിടിക്കും. ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി 10 കോടി രൂപ വകയിരുത്തി.

■ കണ്ണൂർ സർവകലാശാലയിൽ സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ്, കോസ്റ്റർ ഇക്കോസിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കമ്പ്യൂട്ടിങ് കേന്ദ്രം, പ്രോട്യോമിക്സ് ആൻഡ് ജീനോമിക് റിസർച് കേന്ദ്രം എന്നിവ സ്ഥാപിക്കാൻ ധനസഹായം.

■ തലശ്ശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടെ അക്കാദമിക് കോംപ്ലക്സ് നിർമിക്കാൻ പത്ത് കോടി.

■ സർവകലാശാലകളുടെ അക്കാദമിക മികവ് മാറ്റുരക്കാൻ അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ.

■ സർക്കാർ കോളജുകളുടെ ഭൗതിക സൗകര്യം വർധിപ്പിക്കാൻ 98.35 കോടി

■ സർവകലാശാല-കോളജ് തലങ്ങളിലെ ഗെസ്റ്റ് അധ്യാപകരുടെ പ്രതിഫലം വർധിപ്പിക്കും.

■ ‘റുസ’ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 50 കോടി.

■ അസാപ്പിന് 35 കോടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94476/guest-teachers-salary-will-be-increased)