---
title: "തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കയറി പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയതായി പരാതി"
english_title: "Koothuparam ACP March to the office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95085/koothuparam-acp-march-to-the-office"
published_at: "2023-02-06T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0c63db4f82_Screenshot_2023-02-06-14-42-25-15_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കയറി പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയതായി പരാതി

> **Lead Summary:** **തലശ്ശേരി:** ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കയറി പ്രസിഡൻറ് കെ.പി.സാജുവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. ഡി.സി.സി. ജനറൽ സെക്രട്ടറിയായ സാജുവിനെ കുത്തുപറമ്പ് പോലീസ് അസി. കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിൽ ഭീഷണിപ്പെടുത്തിയതായാണ് പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി.

## Article Content

**തലശ്ശേരി:** ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കയറി പ്രസിഡൻറ് കെ.പി.സാജുവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. ഡി.സി.സി. ജനറൽ സെക്രട്ടറിയായ സാജുവിനെ കുത്തുപറമ്പ് പോലീസ് അസി. കമ്മിഷണർ പ്രദീപൻ കണ്ണിപ്പൊയിൽ ഭീഷണിപ്പെടുത്തിയതായാണ് പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി.

ആസ്പത്രിയിൽ പ്രസിഡൻറിന്റെ മുറിയിൽ അതിക്രമിച്ച് കയറി ജീവനക്കാരുടെ മുന്നിൽവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ശനിയാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസികമായി തളർന്നെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

കെ.പി.സാജുവിനെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് എ.സി.പി ഓഫീസ് മാർച്ച് നടത്തുമെന്ന് ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് അറിയിച്ചു.ഭീഷണി മുഴക്കിയ കൂത്തുപറമ്പ് പോലീസ് അസി. കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിനെതിരേ നടപടിയെടുക്കണമെന്ന് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95085/koothuparam-acp-march-to-the-office)