കാവൂട്ട് പറമ്പ് ഗണപതി മഹാദേവ ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവത്തിന് ഇന്ന് തുടക്കം

കാവൂട്ട് പറമ്പ് ഗണപതി മഹാദേവ ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവത്തിന് ഇന്ന് തുടക്കം
Feb 8, 2023 06:18 AM | By sukanya

 ഇരിട്ടി: ആറ് ദിവസം നീണ്ടുനിൽക്കുന്ന കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ടാദിന മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാവും . ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റേയും സമുദായ തന്ത്രി ഡോ .വിനായകചന്ദ്ര ദീക്ഷിതരുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഉത്സവം 13 ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്ര നടക്കും.

തുടർന്ന് 7 മണിക്ക് നടക്കുന്ന അനുമോദന സഭ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്യും. 7 .30 ന് മൾട്ടി വിഷ്വൽ വിൽ കലാമേള ശരണ ദേവൻ ശ്രീ അയ്യപ്പൻ നടക്കും. 9 ന് രാവിലെ 6 മണി മുതൽ ഗണപതിഹോമം, മൃത്യഞ്ജയഹോമം, വിശേഷാൽ പൂജകൾ, 10.30 ന് നടക്കുന്ന കുടുംബസംഗമത്തിൽ ഒ.എസ്. സതീഷ് ചാലക്കുടിയുടെ പ്രഭാഷണം, വൈകുന്നേരം 6 ന് രുദ്രതീർത്ഥം ദീപാരാധന, 7 ന് പയ്യന്നൂർ അമ്മ ഓർക്കസ്ട്രയുടെ ഗാനമേള, 10 ന് വൈകുന്നേരം 5 മണിക്ക് സമൂഹ നാളികേര സമർപ്പണം, 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റിട്ട. മേജർ സി. ഭാസ്കരൻ ഉദ്‌ഘാടനം ചെയ്യും. 7 മണിക്ക് പ്രാദേശിക കലാപരിപാടികൾ, 11 ന് ഉച്ചക്ക് 2 മണിക്ക് തേങ്ങമുട്ട്, തുടർന്ന് വിതാന പകൽ വിളക്ക്, തുലാഭാരം തൂക്കൽ, രാത്രി 8.30 ന് തിരുവുടയാട എഴുന്നള്ളത്ത്, 12 ന് രാവിലെ വിശേഷാൽ പൂജകൾ, 13 ന് രാവിലെ പകൽ വിളക്ക് ഉച്ചക്ക് അന്നദാനം എന്നിവയോടെ ഉത്സവം സമാപിക്കും. ഉത്സവനാളിൽ എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണവും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്നും ക്ഷേത്രം പ്രസിഡന്റ് ശിവശങ്കരൻ കാക്കര, സിക്രട്ടറി എൻ. രതീഷ് കുമാർ, ചെയർമാൻ കെ. സുമേഷ്,കൺവീനർ വി. മനോജ്, വൈ.പ്രസിഡന്റ് പ്രകാശൻ കൊമ്മേരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Iritty

Next TV

Related Stories
എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

May 13, 2025 06:47 AM

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ് എടുത്തു.

എസ്. സുജീഷ് ആറളം ഫാം മാനേജിംഗ് ഡയറക്ടർ , സ്പെഷ്യൽ ഡെവലപ്മെന്റ് ഓഫീസറായി ചാർജ്...

Read More >>
സീറ്റ് ഒഴിവ്

May 13, 2025 06:28 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
അപേക്ഷ ക്ഷണിച്ചു

May 13, 2025 06:25 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

May 12, 2025 08:32 PM

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും തുടക്കമായി

പേരാവൂർ ചെസ്സ് കഫെയിൽ ത്രിദിന ചെസ്സ് പരിശീലനത്തിനും ചെസ്സ് ടുർണ്ണമെന്റിനും...

Read More >>
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 05:28 PM

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം...

Read More >>
കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

May 12, 2025 04:32 PM

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന് നാട്ടുകാർ

കേളകം പഞ്ചായത്തിലെ ഡങ്കിപ്പനി വ്യാപനം: മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന്...

Read More >>
Top Stories