ചുങ്കക്കുന്നിലെ റേഷൻ കടയിൽനിന്ന് ചാക്കുകണക്കിന് അറക്കപ്പൊടി പിടികൂടി…

By | Saturday October 17th, 2020

SHARE NEWS

ചുങ്കക്കുന്ന് : ചുങ്കക്കുന്ന് പള്ളിക്ക് സമീപത്തെ റേഷൻ കടയിൽനിന്നാണ് . 17 ചാക്കുകളിൽ അരിക്ക് പകരം അറക്കപ്പൊടി നിറച്ചനിലയിൽ കണ്ടെത്തിയത്. ഈ മാസം 15 ന്  ഇരിട്ടി താലൂക്ക് സപ്ലൈസ് സംഘം നടത്തിയ പരിശോധനയിൽ
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് ഉടമയായ എം.കെ സന്ദീപിനെ സസ്പെൻഡ് ചെയ്തു. തുടർന്ന് പുതുതായി ചുമതലയേറ്റ
കെ.കെ ധനേന്ദ്രൻ ഇന്നലെ റേഷൻ കടയിലെ
സ്റ്റോക്ക് ചെയ്യുന്നതിനിടയിലാണ്
ചാക്കുകളിൽ അറക്കപ്പൊടി
ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരിട്ടി താലൂക്ക് സപ്ലൈസ് ഓഫീസർ ജോസഫ് ജോർജിനെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി
താലൂക്ക് സപ്ലൈസ് അസിസ്റ്റന്റ് ഓഫീസർ ജോസഫ് വി.ജെ, റേഷൻ ഇൻസ്‌പെക്ടർമാരായ വിജേഷ് പി.കെ, വിജേഷ് വി.ടി, ഷിനോജ് എം, ഡ്രൈവർ വിനോദ് കുമാർ എന്നിവരുടെ സംഘം ശനിയാഴ്ച രാവിലെയെത്തി ചുമട്ടുതൊഴിലാളികളുടെ സഹകരണത്തോടെ മുഴുവൻ ചാക്കുകളും പരിശോധിച്ചപ്പോഴാണ് 17 ചാക്കുകളിൽ അറക്കപ്പൊടി കണ്ടെത്തിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read