പാല്‍ചുരം നടുവില്‍ കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി കോളനിവാസികള്‍.

By | Wednesday February 24th, 2021

SHARE NEWS

അമ്പായത്തോട്: പാല്‍ചുരം നടുവില്‍ കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി കോളനിവാസികള്‍. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആയുധധാരികളായ അഞ്ചംഗസംഘം കോളനിയിലെ ചന്ദ്രന്റെ വീട്ടിലെത്തിയത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ നിന്ന് ചായ കുടിച്ചതിനുശേഷം അയല്‍വാസിയായ സീതയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ആദിവാസികളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചശേഷം മടങ്ങുകയായിരുന്നു. ഏഴുമണിയോടെ കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം പത്തുമണിയോടെയാണ് തിരിച്ചുപോയത്.

ഒരു സ്ത്രീയും നാല് പുരുഷന്‍മാരും അടങ്ങുന്ന സംഘമായിരുന്നു കോളനിയില്‍ എത്തിയതെന്നും ഇതില്‍ നാലു പേരുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നതായും കോളനിവാസികള്‍ പറഞ്ഞു. അതേസമയം കോളനിയിലെത്തിയ അഞ്ചംഗ സംഘത്തില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മാവോയിസ്റ്റ് സംഘാംഗങ്ങളായ സി പി മൊയ്തീന്‍, ഉണ്ണിമായ എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമ്പായത്തോട് ടൗണില്‍ സായുധ പ്രകടനം നടത്തിയ കേസില്‍ പ്രതിയായ സൂര്യ എന്നയാളെ പോലീസ് അമ്പായത്തോട് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read