തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷയിൽ.

By | Thursday January 21st, 2021

SHARE NEWS

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷയിൽ. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കള്ളവോട്ടും ബൂത്തുപിടിത്തവും തടയാൻ 64 ബൂത്തുകളിലും വീഡിയോ ചിത്രീകരണം ഏർപ്പെടുത്താൻ ഇന്നലെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകൾ അടക്കം ആകെ 42 വാർഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26 വാർഡുകൾ എൽഡിഎഫും 13 വാർഡുകൾ യുഡിഎഫും 3 വാർഡുകൾ ബിജെപിയും നേടിയിരുന്നു. 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read