കര്‍ഷക തൊഴിലാളികളുടെ മക്കൾക്ക്; വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

നാദാപുരം : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020-21 അധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ന...Read More »

അൻപതോളം രോഗികൾ; വളയത്തും വാണിമേലിലും വീണ്ടും കോവിഡ് രോഗികളേറി

നാദാപുരം : രണ്ട് പഞ്ചായത്തുകളിലായി അൻപതോളം രോഗികൾ. വളയത്തും വാണിമേലിലും വീണ്ടും കോവിഡ് രോഗികളേറി. വളയത്ത് 27 പേർക്കും വാണിമേലിൽ 21 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആർക്കും കോവിഡില്ല. തൂണേരി പഞ്ചായത്തിന് വലിയ ആശ്വാസം. ഇതിനിടെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 2095 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2068 […] The p...Read More »

പ്രവേശന വഴികൾ കൂട്ടും; കല്ലാച്ചിയിൽ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് കൈവരി നിർമ്മിക്കും

നാദാപുരം : കല്ലാച്ചിയിൽ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് കൈവരി നിർമിക്കാൻ സർവകക്ഷി തീരുമാനം. മാർക്കറ്റ് റോഡ് കൈവരിപ്പാതനിർമാണത്തിന്റെ ഭാഗമായി സർവകക്ഷിസംഘം സ്ഥലം സന്ദർശിച്ചു. ഇ.കെ. വിജയൻ എം.എൽ.എ. കഴിഞ്ഞ ദിവസം കല്ലാച്ചിയിൽ സർവകക്ഷിയോഗം വിളിച്ചുചേർത്തിരുന്നു. യോഗതീരുമാനപ്രകാരമാണ് നാദാപുരം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. മുഹമ്മദലിയുടെ നേതൃത്വത്തിൽ സർവകക്ഷിസംഘം സന്ദർശനം നടത്തിയത്. വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, മെമ്പർ ബാലകൃഷ്ണൻ, എം.പി. സൂ...Read More »

യുവതയുടെ അനുമോദനം; ഉന്നത വിജയം നേടിയവരെ ചെന്താര ഉമ്മത്തൂർ അനുമോദിച്ചു

ഉമ്മത്തൂർ : എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചെന്താര ഉമ്മത്തൂർ അനുമോദിച്ചു. ഇ.കെ വിജയൻ എം എൽ എ വിദ്യാർത്ഥികൾക്ക്‌ മൊമെന്റോ വിതരണം ചെയ്തു. സിപിഐഎം ചെക്യാട് ലോക്കൽ സെക്രട്ടറി വി കെ ഭാസ്കരൻ അധ്യക്ഷനായി. പൊന്നത്ത് റഫീഖ്, തറാപ്പുറത്തു യൂസഫ്,ഷിജിൻ ടിവി,മനോജ്‌ പിഎം, സന്തോഷ്‌ പി എം, തമീം മടൊന്റവിട തുടങ്ങിയവർ സംബന്ധിച്ചു. സിപിഐഎം ഉമ്മത്തൂർവെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി സുനിൽ സ്വാഗതവും ടി കെ മുകുന്ദൻ നന്ദിയും പറഞ്ഞു. The post യുവതയുടെ അനുമോദനം; ഉന്നത വിജയം നേടിയവരെ ചെന്താര ഉമ്മത്തൂർ അന...Read More »

ആവോലത്ത് നിന്ന് ഭീമന്‍ പെരുംപാമ്പിനെ പിടികൂടി

നാദാപുരം: ആവോലത്ത് നിന്ന് ഭീമന്‍ പെരുംപാമ്പിനെ പിടികൂടി. മാടോള്ളതില്‍ സരസ്വതി ടീച്ചറുടെ വീട്ടു മുറ്റത്ത് നിന്നാണ് പെരുംപാമ്പിനെ പിടികൂടിയത്. ആറടിയോളം വലിപ്പമുള്ള പെരുംപാമ്പിനെ പ്രദേശവാസികളായ ചെറുപ്പക്കാര്‍ സാഹസികമായി പിടികൂടി വനം വകുപ്പ് അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാരായ ചെറുപ്പക്കാര്‍ പാമ്പിനെ പിടികൂടാന്‍ മുന്നോട്ട് വന്നു. ഈയ്യംങ്കോട് സ്വദേശികളായ കെ കെ ലിഗേഷ് , ലിനീഷ് കെ ടി കെ,...Read More »

കിഴക്കേടത്തു മാതു അമ്മ നിര്യാതയായി

പെരുമുണ്ടച്ചേരി : അരൂര്‍ പെരുമുണ്ടച്ചേരിയിലെ കിഴക്കേടത്തു മാതു അമ്മ ( 96) നിര്യാതയായി. മക്കള്‍: നാരായണി, മാണി, കമല, പരേതനായ കുഞ്ഞിക്കണ്ണന്‍ . മരുമക്കള്‍ : കണ്ണന്‍ ( കല്ലാച്ചി), ബാലന്‍ (ഇളയിടം ), പരേതനായ രാജന്‍ ( വരിക്കോളി ), ശാന്ത. The post കിഴക്കേടത്തു മാതു അമ്മ നിര്യാതയായി first appeared on nadapuramnews.Read More »

‘സ്‌നേഹസ്പര്‍ശം’ അനുമോദനവും സഹായധനവിതരണവും

നാദാപുരം: വാണിമേല്‍ കുളപ്പറമ്പില്‍ ആക്രമണത്തിനിരയായി പതിനായിരംരൂപ നഷ്ടപ്പെട്ട അതിഥി തൊഴിലാളി അസം സ്വദേശി മുക്താര്‍ ഹുസൈന് യൂത്ത് കോണ്‍ഗ്രസ് വാണിമേല്‍ മണ്ഡലം കമ്മിറ്റി പണം സ്വരൂപിച്ചു നല്‍കി. കഴിഞ്ഞദിവസം വാണിമേല്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ‘സ്‌നേഹസ്പര്‍ശം’ അനുമോദനവും സഹായധനവിതരണവും പരിപാടിയില്‍ ജില്ലാപഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ വി.പി. ദുല്‍ഖിഫില്‍ പതിനാറായിരം രൂപയുടെ ചെക്ക് മുക്താര്‍ ഹുസൈന് കൈമാറി. കടവത്തൂര്‍ പുഴയില്‍ രക്ഷാപ...Read More »

ഷീനയ്ക്ക് സഹായമായി സഹപാഠികളും പൂര്‍വ അധ്യാപകരും

അരൂര്‍ : ഇരുവൃക്കകളും തകരാറിലായ അരൂര്‍ നടേമ്മലിലെ കുന്നോത്ത് മീത്തല്‍ ഷീനയ്ക്ക് സഹായമായി സഹപാഠികളും പൂര്‍വ അധ്യാപകരുമെത്തി. കക്കട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന യൂനിറ്റി പാരലല്‍ കോളേജിലെ പൂര്‍വ അധ്യാപക വിദ്യാര്‍ഥി വാട്‌സാപ്പ് കൂട്ടായ്മ ചികിത്സാ ഫണ്ടിലേക്ക് 2,13,550 രൂപയാണ് നല്‍കിയത്. പുറമേരി പഞ്ചായത്ത് പ്രസിഡന്റും ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണുമായ വി.കെ. ജ്യോതിലക്ഷ്മിക്ക് തുക കൈമാറി. ആര്‍.പി. മഹേഷ് അധ്യക്ഷത വഹിച്ചു. മനോജ് അരൂര്‍, കൂടത്താങ്കണ്ടി രവി, എന്‍.കെ. മനോജന്‍, പി.കെ. പത്മനാഭന്‍, എ...Read More »

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി കേന്ദ്രീകരിച്ച് നടത്തിയത് വൻ നിക്ഷേപ തട്ടിപ്പ്. കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റ്യാടിയിലെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്. ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തത് 87 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾ...Read More »

ചെക്യാട് 34 പേര്‍ക്ക് ഇന്ന് കോവിഡ് വാണിമ്മേലും വളയത്തും 32 രോഗികള്‍

നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തില്‍ 34 പേര്‍ക്ക് ഇന്ന് കോവിഡ്. വാണിമ്മേല്‍, വളയം ഗ്രാമ പഞ്ചായത്തുകളില്‍ 32 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. കാവിലുംപാറയില്‍ 31 പേര്‍ക്കും നാദാപുരത്ത് 25 പേര്‍ക്കും പുറമേരിയില്‍ 24 പേര്‍ക്കും തിരുവള്ളൂര്‍ 21 പേര്‍ക്കും കോവിഡ് ,സ്ഥിതീകരിച്ചു.   ജില്ലയില്‍ ഇന്ന് 3548 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3504 പേര്‍ക്കാണ് […] The post ചെക്യ...Read More »

More News in nadapuram
»