---
title: "പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു."
english_title: "Young people who bathed in the river drowned."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101853/young-people-who-bathed-in-the-river-drowned"
published_at: "2023-03-07T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64074e7c4819a_IUK.jpg"
keywords: []
---

# പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു.

> **Lead Summary:** **പാലക്കാട്: **പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു. മാട്ടുമന്ത ഉണ്ണികൃഷ്ണന്റെ മകൻ അജയ്കൃഷ്ണൻ , മുറുകണി മണിയൻകാട് രമേഷിന്റെ മകൻ വൈഷണവ് എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപുഴയിലാണ് അപകടം.

## Article Content

**പാലക്കാട്: **പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു. മാട്ടുമന്ത ഉണ്ണികൃഷ്ണന്റെ മകൻ അജയ്കൃഷ്ണൻ , മുറുകണി മണിയൻകാട് രമേഷിന്റെ മകൻ വൈഷണവ് എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപുഴയിലാണ് അപകടം.

ഇരുവരും ചൊവ്വാഴ്ച രാവിലെ 11ഓടെ പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ അഗ്നിരക്ഷസേനയും നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുഴയിൽനിന്ന് കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരായ ഇവർ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. അജയ്കൃഷ്ണന്റെ മാതാവ്: ഉഷ. സഹോദരൻ. അഭിജിത്. വൈഷ്ണവിന്റെ മാതാവ്: ബിന്ദു, സഹോദരൻ. ജിഷ്ണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101853/young-people-who-bathed-in-the-river-drowned)