---
title: "ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു."
english_title: "A native of Aralam died after being hit by a train. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103275/a-native-of-aralam-died-after-being-hit-by-a-train"
published_at: "2023-03-15T23:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412067ccc6d1_BVGHJK.jpg"
keywords: []
---

# ട്രെയിൻ തട്ടി ആറളം സ്വദേശി മരിച്ചു.

> **Lead Summary:** ** ഇരിട്ടി:** ട്രെയിൻ തട്ടി ആറളം സ്വദേശിയായ യുവാവ് മരിച്ചു. ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്ത് ആണ് മരിച്ചത്. കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ 9 മണിയോടെ കണ്ണൂർ പന്നേൻപാറ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് അപകട സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഉറുകുഴിയിൽ ശിവരാമൻ്റെയും കൗസല്യയുടെയും മകനാണ്. സഹോദരൻ: പ്രദീപൻ (ഗൾഫ്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുണ്ടയാംപറമ്പ് എസ് എൻ ഡി പി പൊതു ശ്മശാനത്തിൽ.

## Article Content

** ഇരിട്ടി:** ട്രെയിൻ തട്ടി ആറളം സ്വദേശിയായ യുവാവ് മരിച്ചു. ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്ത് ആണ് മരിച്ചത്. കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ 9 മണിയോടെ കണ്ണൂർ പന്നേൻപാറ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് അപകട സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഉറുകുഴിയിൽ ശിവരാമൻ്റെയും കൗസല്യയുടെയും മകനാണ്. സഹോദരൻ: പ്രദീപൻ (ഗൾഫ്). സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുണ്ടയാംപറമ്പ് എസ് എൻ ഡി പി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103275/a-native-of-aralam-died-after-being-hit-by-a-train)