---
title: "യുവതിയുടെ മൃതദേഹം കണ്ടെത്തി."
english_title: "The body of the woman was found. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104361/the-body-of-the-woman-was-found"
published_at: "2023-03-21T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419cb238a25d_cfgvbjhn.jpg"
keywords: []
---

# യുവതിയുടെ മൃതദേഹം കണ്ടെത്തി.

> **Lead Summary:** **ഇടുക്കി: **കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ് മരിച്ചത്.

## Article Content

**ഇടുക്കി: **കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ് മരിച്ചത്.

വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104361/the-body-of-the-woman-was-found)