---
title: "ഇരിട്ടി ബസ്റ്റാൻഡിലെ ഈ ഇരിപ്പിടങ്ങൾ സൂക്ഷിക്കണം "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106038/iritty"
published_at: "2023-03-30T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6424e6966da8c_IMG-20230330-WA0005.jpg"
keywords: []
---

# ഇരിട്ടി ബസ്റ്റാൻഡിലെ ഈ ഇരിപ്പിടങ്ങൾ സൂക്ഷിക്കണം 

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി പുതിയ ബസ്റ്റാൻഡിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ പലതും പൊട്ടി തകർന്ന ഉപയോഗശൂന്യമായ നിലയിലാണ്.

## Article Content

**ഇരിട്ടി: **ഇരിട്ടി പുതിയ ബസ്റ്റാൻഡിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ പലതും പൊട്ടി തകർന്ന ഉപയോഗശൂന്യമായ നിലയിലാണ്.

അവശേഷിക്കുന്ന പലതിലും ഒരു അഭ്യാസിയുടെ മെയ് അടക്കത്തോടെ വേണം യാത്രക്കാർ ഉപയോഗിക്കുവാൻ ദിവസംതോറും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ഇരിട്ടി ബസ്റ്റാൻഡിൽ പ്രായമായ യാത്രക്കാർക്ക് പോലും ഇരിക്കുവാൻ സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. ഇരിട്ടി നഗരസഭയും ബന്ധപ്പെട്ട അധികാരികളും ഉടൻ ഇടപെട്ട് ബസ്റ്റാൻഡിലെ പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങൾ ഉപയോഗയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106038/iritty)