---
title: "വാട്ടർ ടാങ്കും പൈപ്പുകളുംകാട്ടാന തകർത്തു."
english_title: "The water tank and pipes were destroyed by Katana."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106708/the-water-tank-and-pipes-were-destroyed-by-katana"
published_at: "2023-04-02T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642927b3674c4_zfgf.jpg"
keywords: []
---

# വാട്ടർ ടാങ്കും പൈപ്പുകളുംകാട്ടാന തകർത്തു.

> **Lead Summary:** ആറളം : മേഖലയിലെ നിരവധി കുടുംബങ്ങളിൽ ജലനിധിപ്രകാരം വെള്ളം നൽകുന്ന വീട്ടുമുറ്റത്തെ പൈപ്പും ടാപ്പും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൊട്ടപ്പാറയിൽ കുടിവെള്ളം സംഭരിക്കുന്ന ടാങ്ക് തന്നെ ആന ചവിട്ടിപൊളിച്ചു. ജലനിധി പ്രകാരം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിന്റെ പകുതിഭാഗങ്ങളിൽ മാത്രമേ പൈപ്പ് വെള്ളമെത്തുന്നുള്ളൂ. അതും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. പുനരധിവാസമേഖല ഉൾപ്പെടുന്ന മറ്റെല്ലാ ബ്ലോക്കുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളമെത്തുന്നത്. പകൽസമയങ്ങളിലും റോഡിലൂടെ നടന്നുപോകുന്നവരെ കാട്ടാന ആക്രമിക്കുന്ന സാഹചര്യമാണിവിടെ ഉള്ളത്. ഈ സന്ദർഭത്തിൽ വനത്തിൽ പോയി വെള്ളമെടുക്കുന്നതിലെ അപകടസാധ്യത ഏറെയാണ്.

## Article Content

ആറളം : മേഖലയിലെ നിരവധി കുടുംബങ്ങളിൽ ജലനിധിപ്രകാരം വെള്ളം നൽകുന്ന വീട്ടുമുറ്റത്തെ പൈപ്പും ടാപ്പും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൊട്ടപ്പാറയിൽ കുടിവെള്ളം സംഭരിക്കുന്ന ടാങ്ക് തന്നെ ആന ചവിട്ടിപൊളിച്ചു. ജലനിധി പ്രകാരം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിന്റെ പകുതിഭാഗങ്ങളിൽ മാത്രമേ പൈപ്പ് വെള്ളമെത്തുന്നുള്ളൂ. അതും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. പുനരധിവാസമേഖല ഉൾപ്പെടുന്ന മറ്റെല്ലാ ബ്ലോക്കുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളമെത്തുന്നത്. പകൽസമയങ്ങളിലും റോഡിലൂടെ നടന്നുപോകുന്നവരെ കാട്ടാന ആക്രമിക്കുന്ന സാഹചര്യമാണിവിടെ ഉള്ളത്. ഈ സന്ദർഭത്തിൽ വനത്തിൽ പോയി വെള്ളമെടുക്കുന്നതിലെ അപകടസാധ്യത ഏറെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106708/the-water-tank-and-pipes-were-destroyed-by-katana)