മണത്തണ: അത്തിക്കണ്ടം ഭഗവതിക്ഷേത്രത്തിലെ 1979 മുതൽ 2021 വരെ ദീർഘകാലമായി ക്ഷേത്ര പ്രസിഡണ്ടായി പ്രവർത്തിച്ചുവരുന്ന കുന്നത്ത് ഗോപാലകൃഷ്ണൻ നായരേ ക്ഷേത്ര കമ്മിറ്റി, മാതൃസമിതി, ക്ഷേത്ര ഊരാളൻ മാർ, അടിയന്തരക്കാർ ചേർന്ന് ആദരിച്ചു.
പെരുവണ്ണാൻ അരുണും, തിട്ടയിൽ ദാമോദരൻ നായരും ചേർന്ന് പൊന്നാട അണിയിക്കുകയും തുടർന്ന് ക്ഷേത്രം സെക്രട്ടറി സി പി സദാശിവൻ മൊമെന്റോ കൊടുത്തും ആചരിച്ചു. ഭാരവാഹികളായ എരോത്ത് ബാലകൃഷ്ണൻ, സുജിത്ത് പി എസ്, നള്ളക്കണ്ടി സത്യൻ, വാഴയിൽ അജിത്ത് കുമാർ, കുന്നത്ത് അജേഷ് തുടങ്ങിയവർ സന്നിഹിതരായി.
42 വർഷമായി ക്ഷേത്ര പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുകയും ഇന്നത്തെ രൂപത്തിൽ ക്ഷേത്രം എത്തിക്കാൻ ഇദ്ദേഹത്തിന് ഈ കാലഘട്ടത്തിൽ സാധിച്ചിട്ടുണ്ട്.
Kunnath Gopalakrishnan Nair athikkandam bagavathi temple