മണത്തണ: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സ്മരണ യോഗം നടന്നു. ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ജോണി ചിറമൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തോമസ് പാറക്കൽ സ്വാഗതം പറഞ്ഞു. വി രവീന്ദ്രൻ, മമ്മദ്, പ്രേമൻ, സി സി കൃഷ്ണൻ, രാമകൃഷ്ണൻ പി, തങ്കച്ചൻ സി വി, വി യു ജോസ്, ഷിബു, സാബു പേഴത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
Rajiv Gandhi Martyrdom Day celebrations were held at Manathana.