പേരാവൂർ: ഹരിതകേരള മിഷൻ കണ്ണൂർ ജില്ലാ ടീമിന്റെ നേതൃത്വത്തിൽ വളയങ്ങാട് വയലിൽ ചെയ്യുന്ന നെൽകൃഷിയുടെ ഉദ്‌ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത മുഖ്യാതിഥിയായിരുന്നു . ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ ജില്ല റിസോഴ്സ് പേഴ്സൺമാർ എന്നിവരുടെ നേതൃത്വത്തിലാണ് നെൽകൃഷി ആരംഭിച്ചത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഹരിതകേരള മിഷൻ തന്നെ സമൂഹത്തിനു മാതൃകയായി കൃഷി ഏറ്റെടുത്തു നടത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു ബിനോയ്കുര്യൻ പറഞ്ഞു. പുതു തലമുറക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ ഈ ഉദ്യമത്തിന് കഴിയട്ടെയെന്നു ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ആശംസിച്ചു. തരിശ്ശ് നിലങ്ങൾ മുഴുവൻ കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ നിലം ഒരുക്കൽ പ്രവർത്തനങ്ങൾ കൂടുതൽ സജ്ജമാകുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ പറഞ്ഞു
paddy cultivation harithakerala mission valanyangad