വടുവഞ്ചാല്‍: മരം മുറിക്കുന്നതിനിടയില്‍ താഴെ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി എറിയാട്ടു പറമ്പില്‍ രാമകൃഷ്ണന്റേയും സൗമിനിയുടേയും മകന്‍ സിജു( 41) ആണ് മരിച്ചത്. കെ എസ്ഇബി കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. കാട്ടിക്കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരം മുറിക്കുന്നതിനിടയില്‍ ഇന്നലെയാണ് സംഭവം.
മരത്തിന്റെ മുകള്‍ഭാഗം മുറിച്ചു മാറ്റുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റ സിജുവിനെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആതിര. മക്കള്‍: ദക്ഷ ,ദക്ഷദേവ് . സഹോദരങ്ങള്‍: ബിജു, ഷിജു.
A young man fell down while cutting a tree and was seriously injured and died.