തിരുവനന്തപുരം: ശ്വാസം മുട്ടിനെ തുടർന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു.
തുടർന്ന് ആവിയെടുത്തതായും മരുന്ന് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ,11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിക്ക് മുൻപിൻ നാട്ടുകാർ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പനിക്കുള്ള മരുന്നുമായി വീട്ടിലേക്ക് പോയശേഷമാണ് മരണമെന്നും സൂപ്രണ്ട് പറയുന്നു.
A one-and-a-half-year-old girl died after being treated at the Nedumangad district hospital due to breathing difficulties.