തവിഞ്ഞാല്‍: തവിഞ്ഞാല്‍ വെണ്‍മണിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡില്‍ നിന്നും താഴെ വീണ് അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ ജെയ്പാല്‍ ഗുരി ബംഗമാലി മഹേന്ദ്രനാഥ് റോയിയുടെ മകന്‍ സ്വാപാന്‍ റോയി (23) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
കോണ്‍ക്രീറ്റ് കഴിഞ്ഞ ഭാഗത്തിന്റെ തട്ടിളക്കി മാറ്റുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് വീടിന്റെ കോണ്‍ട്രാക്ടര്‍ പറഞ്ഞു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. തലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
A guest government worker died after falling from the sun shade of his house.