കൊച്ചി: നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1992ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഗാന്ധര്‍വ്വം, ദ കിങ്, വര്‍ണപ്പകിട്ട്, സി.ഐ.ഡി മൂസ, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Actor Kazan Khan passed away.