കാരാപ്പുഴ: വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയിലെ ഗിരീഷാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഞാമലക്കുന്നം വ്യൂപോയിന്റിന് സമീപമാണ് അപകടമുണ്ടായത്. അക്കരെ കടക്കുന്നതിനിടെ കുട്ടവഞ്ചി മറിയുകയായിരുന്നു. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഗിരീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാരാപ്പുഴ അണക്കെട്ടിനു സമീപമുള്ള ആദിവാസി കോളനികളിലുള്ളവര്‍ യാത്രയ്ക്ക് കുട്ടവഞ്ചി ആശ്രയിക്കാറുണ്ട്. ഇത് പതിവാണെങ്കിലും ഇത്തരമൊരു അപകടം ആദ്യമായാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
One person died after a boat overturned at Karapuzha Dam.