വിശ്വാസ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം :ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി.

വിശ്വാസ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം :ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി.
Jun 27, 2023 09:13 PM | By Daniya

പേരാവൂർ : ദൈവ്വ വിശ്വാസത്തിൽനിന്നും വ്യതിചലിച്ചുകൊണ്ടുള്ള ഒരു തത്വ സംഹിതക്കും ഈ കാലഘട്ടത്തിൽ നിലനിൽപ്പില്ലെന്നു തലശ്ശേരി ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി വ്യക്തമാക്കി.കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് ഓരോ ക്രൈസ്തവ വിശ്വാസിയും ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മണിപ്പൂരിൽ പീഡയനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉൽബോദിപ്പിച്ചു. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപൽ ഫോറോന പാരിഷ് ഹാളിൽ വച്ചുനടന്നപേരാവൂർ ഫൊറോനതല പാരിഷ് കൌൺസിൽ അംഗങ്ങളുടെ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലശ്ശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലുസ് വെരി. റവ. ആന്റണി മുതുകുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി.

പാരിഷ് കൌൺസിൽ അംഗങ്ങളുടെ ഉത്തരവാദിത്താങ്ങളും കടമകളും എന്ന വിഷയത്തെ കുറിച്ച് സിഞ്ചെല്ലുസ് വെരി. റവ. ഫാ. സെബാസ്റ്റ്യൻ പാലക്കുഴിയും സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അപ്പോസൊലേറ്റ് ഡയറക്ടർ റവ. ഫാ. ടോം ഓലിക്കാരോട്ടും ക്ലാസുകൾ നയിച്ചു.പേരാവൂർ ഫോറോന വികാരി ആർച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകാരോട്ട് സ്വാഗതവും സെക്രട്ടറി ജോൺസൻ പൊട്ടങ്ങൽ നന്ദിയും പറഞ്ഞു.

മണിപ്പൂരിൽ പീഡനങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവ ജനതയുടെ വിഷമതകൾ അവസാനിപ്പിച്ച് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് കെ. സി. ബി. സി ഐക്യ ജാഗ്രത സമിതി അംഗം ജോണി തോമസ് വടക്കേക്കര പ്രമേയം അവതാരിപ്പിച്ചു.

Faith empowerment is the need of the hour: Archbishop Mar Joseph Pamplani.

Next TV

Related Stories
കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

Jan 5, 2025 11:32 AM

കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ...

Read More >>
രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു;  ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Jan 5, 2025 11:06 AM

രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു; ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു; ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ...

Read More >>
ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

Jan 5, 2025 10:58 AM

ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ...

Read More >>
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

Jan 5, 2025 10:50 AM

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ്...

Read More >>
ഈ വർഷത്തെ ‘സൂപ്പര്‍ സണ്‍’ പ്രതിഭാസം ഇന്ന്

Jan 5, 2025 09:31 AM

ഈ വർഷത്തെ ‘സൂപ്പര്‍ സണ്‍’ പ്രതിഭാസം ഇന്ന്

ഈ വർഷത്തെ ‘സൂപ്പര്‍ സണ്‍’ പ്രതിഭാസം...

Read More >>
ഇരിട്ടി പുഷ്പോത്സവം ഇന്ന് സമാപിക്കും

Jan 5, 2025 07:28 AM

ഇരിട്ടി പുഷ്പോത്സവം ഇന്ന് സമാപിക്കും

ഇരിട്ടി പുഷ്പോത്സവം ഇന്ന്...

Read More >>