മലപ്പുറം : കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു മണിയെ കാട്ടാന ആക്രമിച്ചത്.
ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്. ഉള്‍വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നെടുങ്കയത്ത് എത്തിച്ചു. അവിടെ നിന്നാണ് നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Malappuram