സൂപ്പര്‍ മൂണ്‍ എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും സൂപ്പര്‍ സണ്‍ എന്ന പദം അങ്ങനെ അധികമാര്‍ക്കും അറിയില്ല. സൂപ്പര്‍ സണ്ണിന്റെ പ്രത്യേകത ഇത് ഒരു വര്‍ഷത്തിലൊരിക്കലേ ഉണ്ടാവൂ അതും ജനുവരിയുടെ തുടക്കത്തില്‍. ഇത്തവണത്തെ സൂപ്പര്‍ സണ്‍ ഇന്നാണെങ്കില്‍ അടുത്ത വര്‍ഷമിത് ജനുവരി മൂന്നിനാണ്. എന്നാല്‍ സൂപ്പര്‍ മൂണിനെ ഒരേവര്‍ഷം തന്നെ പലതവണ കാണാന്‍ സാധിക്കും.
ഇന്ന് സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തായി കാണപ്പെടുന്നു ഇതിനെ സാങ്കേതികമായി ‘പെരിഹീലിയന്‍’ എന്നാണ് പറയുന്നത്. ഈ സമയത്ത് ഭൂമി സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മീ അടുത്തായിരിക്കും. ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസമുണ്ട്. അതാണ് ‘അപ് ഹീലിയന്‍.’ അപ് ഹീലിയന്‍ സമയത്ത് സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കി.മീ അകലെയായിരിക്കും. അതായത് ഓരോ വര്‍ഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കി.മീ അടുക്കുകയും അത്ര തന്നെ അകലുകയും ചെയ്യുന്നുണ്ട്.
ഭൂമി സൂര്യനെ ചുറ്റുന്നത് കൃത്യമായൊരു വൃത്ത പരിധിയിലല്ല. അതു കൊണ്ടാണ് ഇങ്ങനൊരു പ്രതിഭാസം സംഭവിക്കുന്നത്. ഒറ്റനോട്ടത്തില്‍ സൂര്യനു വ്യത്യാസം ഒന്നും തോന്നാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജ്യോതിശാസ്ത്രപരമായി ഇതിനേറെ പ്രാധാന്യമുണ്ട്. നമുക്കു തണുപ്പുകാലമാണെങ്കിലും ഭൂമിയില്‍ ഏല്‍ക്കുന്ന ചൂടിലും പ്രകാശത്തിലും നേരിയ വര്‍ധന ഉണ്ടാകാന്‍ ഇതു കാരണമാകുന്നു. ഈ പ്രതിഭാസത്തിലൂടെ സൗരോപരിതലത്തില്‍ നിന്നു വരുന്ന പ്രകാശം അല്‍പം നേരത്തെ എത്താനും സാധ്യതയുണ്ട്.
Supersun