മണത്തണ: റേഷൻ വാങ്ങാൻ എത്തിയ ഉപഭോക്താക്കൾക്ക് ഇ - പോസ് യന്ത്ര തകരാർ മൂലം അരി ലഭിക്കാത്തതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ മണത്തണ റേഷൻ കടയിൽകുത്തിയിരിപ്പ് സമരം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവും ബൈജു വർഗ്ഗീസ്, തോമസ് പാറയ്ക്കൽ, ജോണി ചിറമ്മൽ , സാബു പേഴ്ത്തിങ്കൽ, മാത്യു പറമ്പൻ ,വിജയൻ കൊട്ടംച്ചുരം എന്നിവർ നേതൃത്വം നൽകി.
Manathana staged a sit-in at the ration shop.