Jul 7, 2023 09:11 AM

വയനാട്:  വയനാടൻ തേനിനൊപ്പം തേനിൽ നിന്നുള്ള മുല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കാൻ പദ്ധതിയുമായി സർക്കാർ. നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡും സംസ്ഥാന ഹോർട്ടി കോർപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിൻ്റെ ഭാഗമായി കേന്ദ്ര കാർഷിക ക്ഷേമ മന്ത്രാലായത്തിൻ്റെ നയമനുസരിച്ച് തേനീച്ച കർഷകരുടെ കാർഷികോൽപാദക കമ്പനി രൂപീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള തേൻ, മെഴുക് , തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ച് കർഷകരെ സഹായിക്കാനാണ് നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡും സംസ്ഥാന ഹോർട്ടി കോർപ്പും പദ്ധതി തയ്യാറാക്കിയത്.

ഇതിൻ്റെ ഭാഗമായി വയനാട്ടിലെ നൂറ് കണക്കിന് കർഷകരെ ഓഹരി ഉടമകളാക്കി വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചു. എഫ്.പി.ഒ.യുടെ ഉദ്ഘാടനം കൽപ്പറ്റ നഗര സഭ വൈസ് ചെയർപേഴ്സൺ കെ.അജിത നിർവ്വഹിച്ചു.

കൽപ്പറ്റ അയ്യപ്പക്ഷേത്ര കോംപ്ലക്സിൽ ഗ്രാമവിള എന്ന പേരിൽ ആരംഭിച്ച ഔട്ട് ലെറ്റിൻ്റെ ഉദ്ഘാടനവും ആദ്യ വില്പനയും ഹോർട്ടികോർപ്പ് ഡയറക്ടർ വിജയൻ ചെറുകര നിർവ്വഹിച്ചു. കർഷകർക്കുള്ള ഓഹരി പത്രങ്ങൾ നാഷണൽ ഡെയറി ഡവലപ്മെൻ്റ് ബോർഡ് ഗുജറാത്ത് ആനന്ദ് സീനിയർ മാനേജർ റോമി ജേക്കബ് വിതരണം ചെയ്തു. ചടങ്ങിൽ വയനാട് ഗ്രാമ വികാസ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.ജയശ്രീ അധ്യക്ഷത വഹിച്ചു.

ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ബി.സുനിൽ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എം. കോയ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സി.എം. ഈശ്വരപ്രസാദ്, എൻ.മാലതി, അഞ്ജന സാഹു, എൻ.കെ.സുജിത് തുടങ്ങിയവർ സംസാരിച്ചു.

Wayanad

Next TV

Top Stories










News Roundup