പേരാവൂർ : പേരാവൂർ പഞ്ചായത്തിലെ ചെവിടിക്കുന്നിലെ പുഴക്ക് കുറുകെ ഉള്ള നടപ്പാലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വന്ന് അടിഞ്ഞ മരങ്ങൾ നീക്കം ചെയ്തു. പേരാവൂർ ഫയർ ഫോഴ്സ് ടീമും, പേരാവൂർ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേ ഡ് ടീമും, ചേർന്നുകൊണ്ടാണ് ചെയ്തത്. ഫയർ ഫോഴ്സ് പേരാവൂർ സ്റ്റേഷൻ ഓഫിസർ ശശി, വേണുഗോപാൽ, സജി അബ്രഹാം, റിനു, അർജുൻ, ആഷിക്, ജോസഫ്, രമേഷ്കുമാർ യൂത്ത് ബ്രി ഗേ ഡ് ടീം, യൂനസ്, വൈഷ്ണവ്, സജീർ, സനീഷ്, രെജീഷ്, അഖിൽ, സജിത്ത്, സിപിഎം പേരാവൂർ ലോക്കൽ സെക്രട്ടറി രജീഷ് തുടങ്ങിയവർ പങ്കെടുത്തു
The trees that fell on the footbridge due to the recent rains have been removed.