നിക്ഷേപ സംഗമം സംഘടിപ്പിച്ചു

നിക്ഷേപ സംഗമം സംഘടിപ്പിച്ചു
Nov 28, 2021 07:54 AM | By Niranjana

തലശ്ശേരി: തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നിക്ഷേപ സംഗമം സംഘടിപ്പിച്ചു.


തലശ്ശേരി പാര്‍ക്കോ റസിഡന്‍സിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി, ഇരിട്ടി താലൂക്ക് പരിധിയില്‍ വ്യവസായ നിക്ഷേപം നടത്താന്‍ തയ്യാറായ 60ലധികം പേര്‍ പങ്കെടുത്തു.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആര്‍ വസന്തന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ അനൂപ് എസ് നായര്‍, എസ് ഷമ്മി, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസ് തലശ്ശേരി അസിസ്റ്റന്റ് കെ കെ ശ്രീജിത്ത്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പാനൂര്‍ ശരത് ശശിധരന്‍, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എം ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു. കെ പി മുഹമ്മദ് ഫൈസല്‍ 'വിദേശ വ്യാപാര ലൈസന്‍സുകള്‍, നടപടിക്രമങ്ങള്‍' എന്ന വിഷയത്തിലും ആദര്‍ശ് സി സൂരി കെ എഫ് സി-പദ്ധതികള്‍ വായ്പകള്‍ എന്നിവയെക്കുറിച്ചും സതീശന്‍ കോടഞ്ചേരി വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, സേവനങ്ങള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു.

Nikshepa sangamam

Next TV

Related Stories
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

Aug 8, 2022 01:03 PM

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി...

Read More >>
റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

Aug 8, 2022 01:01 PM

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി...

Read More >>
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>