പേരാവൂർ: പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ 1968 എസ്എസ്എൽസി ബാച്ചിന്റെ സ്നേഹസംഗമം പേരാവൂർ റോബിൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സ്നേഹ സംഗമം റിട്ടയേഡ് അധ്യാപകൻ വിഡി ജോർജ് ഉദ്ഘാടനം ചെയ്തു. എം ജെ ചാക്കോ അധ്യക്ഷത വഹിച്ചു. കെ സി സുരേന്ദ്രൻ, എൻ ദാമോദരൻ, വെള്ളാങ്കോട് ലൂയിസ്, കെ ഗോവിന്ദൻ, കെ സി ജോസുകുട്ടി, എം എ ബേബി, കെ വിജയൻ തുടങ്ങിയവർചടങ്ങിൽ സംബന്ധിച്ചു.
Peravoor St Joseph's High School 1968 SSLC Batch's Sneha Sangam was held.