പേരാവൂർ : കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മനനസത്രം 12 ന് ശനിയാഴ്ച നടക്കും. രാവിലെ 9 മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ക്ഷേത്രം ആചാര അനുഷ്ടാന സമിതി രക്ഷാധികാരി ഡോ. വി. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ അധ്യക്ഷത വഹിക്കും. കേരളാ ആധ്യാത്മിക പ്രഭാഷക സമിതി സിക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ, സംസ്കൃത സാഹിത്യകാരൻ രമേശ് കൈതപ്രം കാലടി എന്നിവർ പ്രഭാഷണം നടത്തും. കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടക്കും.
Ramayana Mananasatra at Manathana Kunden Maha Vishnu Temple on 12