ആറളം: മലയോരത്തെ പ്രമുഖ പാരിസ്ഥിതിക പുനര്ജ്ജീവന സംഘടനയായ മണത്തനക്കൂട്ടത്തിന്റെയും വീർപ്പാട് എസ് എൻ കോളജ് എൻഎസ്എസ് യൂണിറ്റ്ന്റെയും ആഭിമുഖ്യത്തിൽ വീർപ്പാട്, ആറളം ഹോമിയോ ഡിസ്പെൻസറി പരിസരത്ത് ഔഷധത്തോട്ടം നിർമ്മിച്ചു. മെഡിക്കൽ ഓഫീസർ ഡോ ടി.ജി മനോജ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി, ആറളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ സുധാകരൻ, വീർപ്പാട് എസ് എൻ കോളജ് അധ്യാപകനും എൻ എസ് എസ് കോർഡിനേറ്ററുമായ ശ്രീ ഫായിസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഔഷധതോട്ടം പദ്ധതിയെക്കുറിച്ച് ശ്രീ സജേഷ് പാറക്കണ്ടി വിവരിച്ചു. മോഹനൻ കൊട്ടിയൂർ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി.
30 എൻഎസ്എസ് വളണ്ടിയേഴ്സടക്കം 50 പേർ പങ്കെടുത്ത ഔഷധതോട്ടം നിർമ്മാണത്തിൽ ഇരിട്ടി താലൂക്കിലെ വിവിധ ഇടങ്ങളിൽ നിന്നും മണ ത്തണ കൂട്ടം പ്രവർത്തകർ ശേഖരിച്ച എഴുപത് ഇനങ്ങളിലായി ഇരുന്നൂറി ലധികം ഔഷധസസ്യങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്
Veerpad, Aralam Homeopathic Dispensary has constructed a medicinal garden.