മണത്തണ: അനാമയയും പേരാവൂർ ജിമ്മി ജോർജ് ചെസ്സ് ക്ലബ്ബും ചേർന്നു സംഘടിപ്പിക്കുന്ന ചെസ്സും ചായയും എന്ന പരിപാടിയും കുട്ടികൾക്കുള്ള ചെസ്സ് പരിശീലന പരിപാടിയുടെ ഉദ്ഘാടനവും പഴയ കാല ചെസ്സ് പ്രേമികളുടെ സംഗമവും പഴശ്ശി ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു.
മണത്തണയിലെ മുതിർന്ന ചെസ് കളിക്കാരായ . പി.പി. ഗണേശൻ മാഷും . സ്റ്റാൻലി ജോർജ്ജും ചെസ്സു കളിച്ച് ഉത്ഘാടനം ചെയ്യുതു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി വേണുഗോപാൽ, വാർഡ് മെമ്പർ ബേബി ഷോജ, പേരാവൂർ ജിമ്മി ജോർജ് ചെസ്സ് ക്ലബ് പ്രസിഡൻ്റ് വി.യു . സെബാസ്റ്റ്യൻ , സെക്രട്ടറി എ.പി. സുജീഷ് എന്നിവർ പങ്കെടുത്തു .
ചടങ്ങിൽ ദേശിയ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നന്ദന സജീവിനെ അനുമോദിച്ചു. തുടർന്ന് ചെസ്സ് പ്രേമികൾക്ക് കളിക്കാനും പരിശീലനവും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Chess and tea program