കൊച്ചി: അന്തരിച്ച ബിജെപി നേതാവ് പി.പി മുകുന്ദന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരിലേക്ക് പുറപ്പെട്ടു. എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്ര തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. ആർ എസ് എസ് കാര്യാലയമായ ഭാസ്കരീയത്തിൽ വാൻ ജനാവലി തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ള ബിജെപി നേതാക്കളും, മുതിർന്ന ആർ എസ് എസ് നേതാക്കളും മറ്റ് രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
എട്ട് മണിക്ക് മുന്നേയായി വിലാപയാത്ര തൃശൂരിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം ഭൗതികദേഹം കോഴിക്കോടേക്ക് പുറപ്പെടും. കോഴിക്കോട് പൊതുദർശനത്തിനു ശേഷം രാത്രി തന്നെ ഭൗതികദേഹം കണ്ണൂരിൽ എത്തിക്കും. രാവിലെയാണ് കണ്ണൂരിൽ പൊതുദർശനം. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം വിലാപയാത്ര ജന്മനാടായ മണത്തണയിൽ എത്തിച്ചേരും. വൈകീട്ട് 4 മണിയോടെയാണ് സംസ്കാരചടങ്ങുകൾ നടക്കുക.
The funeral procession carrying PP Mukund's body left for Thrissur