ഉളിക്കൽ കോക്കാട് ചെങ്കൽ ലോറി സ്കൂട്ടിയിലിടിച്ച് യുവാവ് മരിച്ചു ഒരാൾക്ക് ഗുരുതരം

ഉളിക്കൽ കോക്കാട് ചെങ്കൽ ലോറി സ്കൂട്ടിയിലിടിച്ച് യുവാവ് മരിച്ചു ഒരാൾക്ക് ഗുരുതരം
Sep 15, 2023 10:01 PM | By shivesh

ഇരിട്ടി: ഉളിക്കൽ കോക്കാട് ചെങ്കല്ലു കയറ്റി വരികയായിരുന്ന ലോറിയിൽ എതിരെ വന്ന സ്കൂട്ടറും അപകടത്തിൽ പെട്ട് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഉളിക്കൽ കോക്കാട് കോളനിയിലെ ഗോകുൽ ഗോപാലൻ (24) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹയാത്രികനും ബന്ധുവുമായ ബ്ലാത്തൂർ മണ്ണേരി കോളനിയിലെ വിഷ്ണു (23)വിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഉളിക്കൽ പയ്യാവൂർ റോഡിൽ ലിസ്കോ വായനശാലയ്ക്ക് സമീപം ഇന്നു രാത്രി 7 മണിയോടെയാണ് അപകടം. നുച്ചിയാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ലോറി ഉളിക്കൽ ഭാഗത്തു നിന്നും കോക്കാട് ഭാഗത്തേക്കു വരികയായിരുന്ന സ്കൂട്ടിയുമായി ഇടിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ഗോകുലിനെയും വിഷ്ണുവിനെയും നാട്ടുകാരും പൊലിസും ഇരിട്ടിയിലും പിന്നീട് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഗോകുൽ മരണപ്പെടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. കോക്കാട് കോളനിയിലെ ഗോപാലൻ്റെയും രജനിയുടെയും മകനാണ് മരണപ്പെട്ട ഗോകുൽ കൂലിപ്പണിക്കാരനായിരുന്നു. സഹോദരങ്ങൾ: ഗോപിക ഗോപാലൻ, രഞ്ചിത്ത് ഗോപാലൻ സംസ്കാരം പിന്നീട്

Ulikal Kokkad Chenkal lorry hits a scooter, youth dies, one critically injured

Next TV

Related Stories
കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും

Apr 15, 2024 06:08 PM

കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും

കാലവർഷം പതിവിലും നേരത്തെ! സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം...

Read More >>
കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം ഊർജിതമാക്കി

Apr 15, 2024 06:05 PM

കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം ഊർജിതമാക്കി

കുടിവെള്ളക്ഷാമം: കേളകം പഞ്ചായത്തിൽ ജലവിതരണം...

Read More >>
കണ്ണ് പരിശോധന ക്യാമ്പ് നടത്തി

Apr 15, 2024 06:02 PM

കണ്ണ് പരിശോധന ക്യാമ്പ് നടത്തി

കണ്ണ് പരിശോധന ക്യാമ്പ്...

Read More >>
അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

Apr 15, 2024 06:01 PM

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു

അടയ്ക്കാത്തോട് അനധികൃത മദ്യവിൽപന വ്യാപകമാവുന്നു...

Read More >>
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
Top Stories


News Roundup