മണത്തണ: കായികമേള രണ്ടുദിവസം നീണ്ടു നിൽക്കുന്ന മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം.ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അഞ്ഞൂറിൽപരം കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. മട്ടന്നൂർ പി. ആർ.എൻ.എസ്, എസ് കോളേജ് കായികവിഭാഗം മേധാവി അഖിൽ. കെ. ശ്രീധർ കായികമേള ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് സി. വി. അമർനാഥ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ വി. ബി. രാജലക്ഷ്മി, ഹെഡ്മാസ്റ്റർ കെ. വി. സജി, കായികാധ്യാപകൻ പി. പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് മുന്നോടിയായി ദീപശിഖതെളിയിക്കൽ, മാർച്ച് പാസ്റ്റ് എന്നിവയും നടന്നു. സബ് ജില്ലാ തലം സുബ്രതോ കപ്പ് ഫുട്ബോളിൽ സബ്ജൂനിയർ വിഭാഗത്തിൽ ജേ താക്കളായ സ്കൂൾ ടീമിനെ യോഗത്തിൽ അനുമോദിച്ചു. മത്സരങ്ങൾ വ്യാഴാഴ്ച സമാപിക്കും.
A colorful start to the Manathana Government Higher Secondary School Sports Festival.