പൊതു വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിനായ തിരികെ സ്കൂള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വൈത്തിരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം അഡ്വ: ടി സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 26 തദ്ദേശ പരിധിയിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 16630 പഠിതാക്കളാണ് ഒന്നാം ദിവസം ക്ലാസില്‍ എത്തിയത്. ഡിസംബര്‍ 10ന് മുന്‍പായി ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജോതിദാസ്,ക്ഷേമ കാര്യ സ്റ്റന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ ജിനിഷ , ജില്ല പഞ്ചായത്ത് മെമ്പര്‍ എൻ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ജോർജ്, വാര്‍ഡ് മെമ്പര്‍മാരായ എൻ.കെ ജോതിഷ് കുമാര്‍ ,കെ.കെ തോമസ് , പി.കെ ജയപ്രകാശ്, ഡോളി ജോസ്, കെ.ആർ ഹേമലത, കുടുംബശ്രീ പ്രേഗ്രാം ഓഫീസര്‍ സജീവ് കുമാര്‍, കുടുംബശ്രി ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, പ്രോഗ്രാം മാനേജര്‍ കെ അരുണ്‍, അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം സലീന , വി.കെ റജീ , സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഓംകാരനാഥ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷാജിമോള്‍, കുടുംബശ്രി മെമ്പർ സെക്രട്ടറി എം.ബി സുരേഷ് ടങ്ങിയവർ പങ്കെടുത്തു.
Kudumbashree women back to school project started in the district by walking back to school