ചാവശ്ശേരി:കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ്റെ ഭാഗമായി അംഗങ്ങൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ സംസ്ഥാന മിഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന "തിരികെ സ്കൂൾ " നഗരസഭതല ഉത്ഘാടന പരിപാടികൾ ചാവശ്ശേരി ഗവ.ഹയർ സെക്കൻട്രി സ്കൂളിൽ വെച്ച് നടന്ന അസംബ്ലിയിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ കെ. ശ്രിലത ഫ്ലാഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു.
വിവിധ വാർഡിലെ കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്ര, ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ കൗൺസിലർമാരായ വി.ശശി, ബിന്ദു സി.ഡി.എസ്.ചെയർപേഴ്സൺ കെ. നിധിന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Chavassery Govt. Higher Secondary School