മണത്തണ: കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വെപ്പ് ചടങ് തിങ്കളാഴ്ച രാവിലെ നടക്കും.
രാവിലെ 10.30ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ശില്പിയേയും ചിത്രകാരനെയും ആദരിക്കും. പരിപാടിയിൽ പ്രശസ്ത ചിത്രകാരന്മാരും സാംസ്‌കാരിക പ്രവർത്തകരുമായ കെ കെ മാരാർ, ശിവകൃഷ്ണൻ മാസ്റ്റർ കതിരൂർ, കൃഷ്ണകുമാർ ഗുരുവായൂർ എന്നിവരും വിനയകുമാർ മണത്തണയും പങ്കെടുക്കും.
നമസ്കാര മണ്ഡപത്തിൽ സ്ഥാപിക്കുന്ന ദാരുശില്പങ്ങൾ 12ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതു ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതാണെന്നും കൊട്ടിയൂർ ദേവസ്വം എക്സി. ഓഫീസർ അറിയിച്ചു.
Manathana Kunden Mahavishnu Temple