കേളകം : തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെയും മഞ്ഞളാംപുറം യുപി സ്കൂളിന്റെയും നേതൃത്വത്തിൽ സ്നേഹവീട് നിർമ്മിച്ചു നൽകി. സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിൽ നിർവഹിച്ചു. ഫാ.ആന്റണി മുതുകുന്നേൽ വെഞ്ചരിപ്പ് കർമ്മത്തിന് നേതൃത്വം നൽകി.
പേരാവൂർ സെന്റ്. ജോസഫ് ഫൊറോന വികാരി ഫാ.ഡോ.തോമസ് കൊച്ചു കരോട്ടിന്റെ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക റോസമ്മ പി. ഡി, തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളായ മാത്യു ജോസഫ്, ദീപു കെ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മഞ്ഞളാംപുറം യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് സുജയ് ടി ജേക്കബ്ബ്, മദർ പി ടി എ പ്രസിഡണ്ട് ജിസ്‌മോള്‍ വർഗീസ്, അധ്യാപക പ്രതിനിധികളായ ഷാലി പി.എൽ, ഷാജു അലക്സ്, സിസ്റ്റർ ജിഷ ജോസ്, തുടങ്ങിയവർ പങ്കെടുത്തു.ഭവന നിർമ്മാണത്തിനായി സ്ഥലം സംഭാവന ചെയ്ത നിർമ്മല സന്തോഷിനെ ചടങ്ങിൽ ആദരിച്ചു.
snehaveedu