---
title: "നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു"
english_title: "Plus two student died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15947/plus-two-student-died"
published_at: "2021-12-14T10:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b82529842f0_PicsArt_12-14-10.31.21.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു

> **Lead Summary:** തലശ്ശേരി: പാനൂരിനടുത്തെ പാറാട് ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയിൽ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകൻ അൻഷിദ് ആണ് മരിച്ചത്.

## Article Content

തലശ്ശേരി: പാനൂരിനടുത്തെ പാറാട് ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയിൽ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകൻ അൻഷിദ് ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാറാട് - കുന്നോത്ത്പറമ്പിൽ റോഡിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ റോഡരികിലെ ചരലിൽപ്പെട്ട് തെന്നി വീണ് സമീപത്തെ മതിലിൽ തലയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.   

സഹോദരങ്ങൾ: അർഷിദ, അയ്ദിൻ. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാക്യാർക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15947/plus-two-student-died)