പേരാവൂർ: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെയും ശ്രീപാദം പബ്ലിക്കേഷൻസിൻറെയും ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ശ്രീലളിതാസഹസ്രനാമസ്തോത്രം അർത്ഥവിചാരം 'സമ്മോഹനം' എന്ന കൃതിയുടെ പ്രകാശനം ഡിസമ്പർ 19 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്ധ്യാത്മികപ്രഭാഷകനും ഭാഗവതാചാര്യനുമായ പി. എസ്. മോഹനൻ കൊട്ടിയൂർ ആണ് വ്യാഖ്യാനം തയ്യാറാക്കിയത്.
ആചാര്യ എൽ ഗിരീഷ് കുമാർ,ഡോ.ശങ്കരനാരായണശർമ്മ എന്നിവർ സംശോധനവും കാനപ്രം ഈശ്വരൻ നമ്പൂതിരി, രമേഷ് കൈതപ്രം എന്നിവർ ഭാഷാസംശോധനവും നിർവ്വഹിച്ചു.
അഡ്വ.എസ് സജിത്ത് കുമാർ അവതാരിക തയ്യാറാക്കി. മണത്തണ സപ്തമാതൃപുരം എന്ന ചപ്പാരം ക്ഷേത്രസന്നിധിയിൽ വച്ച് ദേശീയ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും പ്രമുഖ ആദ്ധ്യാത്മിക സാംസ്കാരിക നായകനുമായ പി.പി.മുകുന്ദൻ പുസ്തകപ്രകാശനം നിർവ്വഹിക്കും. ക്ഷേത്ര ആചാരഅനുഷ്ഠാനസംരക്ഷണസമിതി പ്രസിഡണ്ട് ഡോ.വി.രാമചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങും. ശ്രീ കൊട്ടിയൂർ ദേവസ്വം ഭാരവാഹികൾ,വാളശ്ശസ്ഥാനീകർ, ഭക്തജനസംഘടനാപ്രതിനിധികൾഎന്നിവരും ചടങ്ങിൽ സംബന്ധിക്കും.
Sammohanam Book Release on 19th