തളിപ്പറമ്പ: തളിപ്പറമ്പിൽ ബാറിൽ അക്രമം നടത്തി ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. തൃശൂർ തിരൂർ സ്വദേശി പി.ജെ ജോയ് (27) ആണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ നവംബറിലാണ് തളിപ്പറമ്പ് ചെമ്പരത്തി ബാറിൽ അക്രമം നടന്നത്. ഒന്നാം പ്രതി ജോയിയും രണ്ടാം പ്രതി സിബി സൈമണും ചേർന്ന് ബാറിൽ വച്ച് സംഘർഷമുണ്ടായത്. ബാർ ജീവനക്കാരൻ മനോജിൻ്റെ മുഖത്ത് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. മനോജ് ഇപ്പോഴും ചികിത്സയിലാണ്.
ഇതിൽ രണ്ടാം പ്രതി സൈമണിനെ തളിപ്പറമ്പ് പൊലിസ് തൃശൂരിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ജോയ് കീഴടങ്ങിയത്.
Thaliparamba