പേരാവൂർ: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെയും ശ്രീപാദം പബ്ലിക്കേഷൻസിൻറെയും ആഭിമുഖ്യത്തിൽ ലളിതാസഹസ്രനാമസ്തോത്രം അർത്ഥവിചാരം 'സമ്മോഹനം' എന്ന കൃതി പ്രകാശനം ചെയിതു. ഡിസമ്പർ 19 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഉത്തരകേരളത്തിലെ പ്രമുഖ ശാക്തേയ ആരാധനാ കേന്ദ്രമായ മണത്തണ ചപ്പാരം ക്ഷേത്രത്തിൽ വച്ച് നടന്ന പ്രകാശനച്ചടങ്ങിൽ കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി രക്ഷാധികാരി കെ.കെ.ചുള്യാട് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന രാഷ്ട്രീയ നേതാവ് പി.പി.മുകുന്ദൻ പുസ്തക പ്രകാശനം നിർവഹിച്ചു.
ക്ഷേത്ര ആചാരഅനുഷ്ഠാനസംരക്ഷണസമിതി പ്രസിഡണ്ട് ഡോ. വി.രാമചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി. അഡ്വ.എസ് സജിത്ത് കുമാർ പുസ്തക പരിചയം നിർവ്വഹിച്ചു. കെ.ദാമോദരൻമാസ്റ്റർ, കെ.സുനിൽകുമാർ, മൻമഥൻ, ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി, രഞ്ചൻകയനാടത്ത് എന്നിവർ നേതൃത്വം നൽകി.
കേരള ആദ്ധ്യാത്മികപ്രഭാഷകസമിതി സിക്രട്ടറിയും ഗ്രന്ഥത്തിന്റെ രചയിതാവുമായ പി. എസ്. മോഹനൻ കൊട്ടിയൂർ മറുപടി പ്രസംഗം നിർവ്വഹിച്ചു. പ്രകാശൻ മേലൂർ സ്വാഗതവും സുരേഷ് കാക്കയങ്ങാട് നന്ദിയും പറഞ്ഞു.
Malayalam translation of Lalitha Sahasranamastotram released