ശ്രീകണ്ഠാപുരം: ചെങ്ങളായി പഞ്ചായത്തിലെ മുങ്ങാംവയലിൽ വാണിജ്യ പച്ചക്കറി കൃഷിക്ക് തുടക്കമായി. ചെങ്ങളായി ഗ്രാമപഞ്ചായത്ത്, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, ചെങ്ങളായി കൃഷിഭവൻ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ നിലവിലുള്ള കൃഷിയോഗ്യമായ എല്ലാ സ്ഥലത്ത് നിന്നും വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ഇതിൻ്റ ഭാഗമായി മാധവിയുടെ നേതൃത്വത്തിലുള്ള കൃഷിക്കൂട്ടത്തിൻ്റെ പച്ചക്കറി വിത്തിടൽ പരിപാടി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി. മോഹനൻ നിർവ്വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ. പി. ജയരാജ് പദ്ധതി വിശദീകരിച്ചു.
പദ്ധതിക്ക് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും ചെങ്ങളായി കൃഷിഭവനുമാണ് ചെയ്യുന്നത്. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രജിത, വാർഡ് മെമ്പർ പ്രസന്ന, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Commercial vegetable cultivation