#Samaragni | മലമടക്കുകൾ താണ്ടിയ ലോറി ഇന്ന് ‘സമരാഗ്നി'

#Samaragni | മലമടക്കുകൾ താണ്ടിയ ലോറി ഇന്ന് ‘സമരാഗ്നി'
Feb 12, 2024 02:36 PM | By Sheeba G Nair

കണ്ണൂർ: 48,000 കിലോമീറ്റർ ചെങ്കൽ പണകളി(ക്വാറി)ലെ കുഴികളും മലയോരത്തെ പരുക്കൻ പാതകളും താണ്ടിയ ലോറി ഇന്ന് പുതിയ ഓട്ടത്തിലാണ്. കെ.പി.സി.സി.യുടെ സമരാഗ്നിയുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 20 ദിവസത്തെ നീണ്ട ഓട്ടം. കണ്ണൂർ ഇരിക്കൂർ ഊരത്തൂരിലെ വിമുക്തഭടൻ വിപിൻ തോമസിന്റെ കെ.എൽ.78.ബി. 9491 ലോറിയാണ് പുതുമോടിയിൽ കേരള പര്യടനത്തിന് പുറപ്പെട്ടിരിക്കുന്നത്. പേരാവൂർ തെറ്റുവഴിയിലെ അറുപത്തിയെട്ടുകാരൻ പി. ചാത്തൂട്ടിയാണ് 2022 മോഡൽ ‘സമരാഗ്നി’യുടെ സാരഥി.

ശീതീകരണിയും എൽ.ഇ.ഡി. വിളക്കും ഫൈബർഗ്ലാസും ജനറേറ്ററുമുള്ള ഹൈടെക് ലുക്കിലാണ്. ജാഥാനായകരായ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇരിക്കാൻ മുകളിൽ 360 ഡിഗ്രി തിരിയുന്ന രണ്ട് കസേര സ്ഥാപിച്ചിട്ടുമുണ്ട്. അതിന് പിന്നിൽ താഴേയായി രണ്ട് ഭാഗത്തും ബെഞ്ച് പോലുള്ള രണ്ട് ഇരിപ്പിടവും മാത്രമാണുള്ളത്. പിന്നിൽ പ്രത്യേകമായി പടികൾ ഉണ്ടാക്കിയിട്ടുണ്ട്. കുലുക്കം ഒഴിവാക്കാൻ പ്ലാറ്റ്‌ഫോമിൽ മണലും നിറച്ചിട്ടുണ്ട്.

കണ്ണൂർ നടാലിൽ നടന്ന ‘മേക്ക് ഓവറിന്’ ചെലവ് മൂന്നുലക്ഷം മാത്രം. നേതാക്കൾക്കായി ഒരുക്കിയ ഈ വാഹനത്തിന് പുറമെ സമരാഗ്നിയുടെ സ്റ്റിക്കർ ഒട്ടിച്ച് യാത്രയിൽ അണിനിരക്കാൻ പതിനൊന്ന് വാഹനങ്ങൾ വേറെയും. സ്വന്തം വാഹനങ്ങളിൽ സഞ്ചരിച്ച് സ്വീകരണ കേന്ദ്രത്തിനടുത്തെത്താറാകുമ്പോൾ ‘സമരാഗ്നി’യിലേക്ക് കയറുകയാണ് നേതാക്കൾ ചെയ്യുന്നത്.

സംസ്ഥാനസർക്കാർ നടത്തിയ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംവേണ്ടി തയ്യാറാക്കിയ ബസ്‌ ഏറെ വിവാദമുയർത്തിക്കൊണ്ടാണ്‌ യാത്ര നടത്തിയത്‌. മുഖ്യമന്ത്രിക്ക്‌ കറങ്ങുന്ന കസേരയുൾപ്പെടെ പ്രത്യേക ബസ്‌ ഒരുക്കുന്നതിന്‌ ഒരുകോടി രൂപയ്ക്ക്‌ മേലെയായിരുന്നു ചെലവ്‌.

എയർകണ്ടീഷൻ സൗകര്യം, ശൗചാലയം, ലിഫ്റ്റ്, കോഫി- ടീമേക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ബസിനകത്തുണ്ടായിരുന്നു. നിർത്തിയിടുമ്പോൾ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവർത്തിപ്പിക്കാവുന്ന രീതിയിലായിരുന്നു ബസ് നിർമിച്ചത്. ബസിനകത്ത് സൗകര്യങ്ങൾക്കായി നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്താണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കിയത്.

The lorry that crossed the hills is 'Samaragni' today

Next TV

Related Stories
കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Sep 11, 2024 08:41 AM

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Sep 11, 2024 08:37 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
Top Stories










News Roundup