ഇരിട്ടി: സമ്പൂർണ്ണ പാൽ ഗ്രാമം പദ്ധതിയുടെ ഭാഗമായി പായം ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട 30 ക്ഷീര കർഷകർക്ക് കറവ പശു വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം നിർവഹിച്ചു.
വൈസ്. പ്രസിഡന്റ് അഡ്വ: എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എൻ. ജെസ്സി, വി. പ്രമീള, പഞ്ചായത്ത് അംഗങ്ങളായ പി. സാജിത്, ഷൈജൻ ജേക്കബ്, ബിജു കോങ്ങാടൻ, പായം വെറ്റിനറി ഡോക്ടർ സിന്ധൂര, ജീവനക്കാരായ കെ.ടി. റഷീദ്, രാജി എബ്രഹാം, എം.വി. ഷീജ എന്നിവർ പ്രസംഗിച്ചു.
10 ലക്ഷം രൂപ വകയിരുത്തി 30 കറവ പശു വിതരണം ചെയ്തത് മുഖേന പഞ്ചായത്തിലെ ക്ഷീര കർഷകർക്കൊപ്പം ക്ഷിരോൽപാദക കേന്ദ്രങ്ങളിൽ പാലിന്റെ അളവും വർദ്ധിച്ചതായി പ്രസിഡണ്ട് പി. രജനി പറഞ്ഞു.
30 cows distributed